09:56pm 09 November 2026
NEWS
നിലമ്പൂരിൽ എല്ലാം സസ്പെൻസ്
ടെൻഷനടിച്ച് സ്ഥാനാര്‍ത്ഥികൾ ...!
അവസാനലാപ്പിലെ ചിത്രം ഇതാണ്

15/06/2025  12:04 PM IST
News Bureau
കലങ്ങി മറിയുമോ ?
HIGHLIGHTS

എല്ലാ ആക്ഷേപങ്ങളേയും അവഗണിച്ച് 2026ൽ ഇടതുമുന്നണിയുടെ ശക്തനായ ക്യാപ്റ്റനായി മാറാൻ അദ്ദേഹത്തിന് സാധിക്കും. എം. സ്വരാജ് നിയമസഭയിൽ എത്തുന്നതിനോട് പിണറായിക്ക് വലിയ താത്പര്യമൊന്നുമില്ലെങ്കിലും... 

തിരുവനന്തപുരം : നിനച്ചിരിക്കാതെ ഉരുത്തിരിഞ്ഞ രാഷ്ട്രീയസാഹചര്യത്തിൽ നിലമ്പൂര്‍ പിടിക്കാൻ ഇടതുമുന്നണിയുടെ തിരക്കുപിടിച്ച ഓട്ടം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ആദ്യനാൾ മുതൽതന്നെ നിലമ്പൂര്‍ പിടിക്കാനാകില്ല എന്ന നിലപാടിലായിരുന്നു സി.പി.എം. (പുറമേ പറഞ്ഞില്ലെങ്കിലും). എന്നാൽ കോൺഗ്രസ്സുമായി തെറ്റിപ്പിരിഞ്ഞ പി.വി. അൻവര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതോടെ കളി മാറി. അൻവര്‍ മത്സരിക്കുമ്പോൾ യു.ഡി.എഫിന്റെ വോട്ട് സ്പ്ലിറ്റാകാനുള്ള സാദ്ധ്യത ഏറെയാണെന്ന് ഇടതുനേതാക്കൾ വിലയിരുത്തുന്നു. അൻവര്‍ പ്രചാരണത്തിൽ ആക്ടീവല്ലെങ്കിലും കുറച്ചധികം വോട്ടുപിടിക്കാനുള്ള സാദ്ധ്യതയുണ്ട്. ഇത് യു.ഡി.എഫിന് ക്ഷീണമുണ്ടാക്കും എന്നാണ് ഇടതുക്യാമ്പ് ഇപ്പോൾ കരുതുന്നത്. 
          മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളം നിലമ്പൂരിൽ ജയിക്കുക എന്നുപറഞ്ഞാൽ അൻവറിനെ തോൽപ്പിക്കുക എന്നതാണ്. അൻവര്‍ തോറ്റാൽ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും ജനങ്ങൾ പുച്ഛിച്ചുതള്ളി എന്നതായി മാറും. ഇതിലൂടെ തനിക്കുനേരെ ഉയര്‍ന്ന എല്ലാ ആക്ഷേപങ്ങളേയും അവഗണിച്ച് 2026ൽ ഇടതുമുന്നണിയുടെ ശക്തനായ ക്യാപ്റ്റനായി മാറാൻ അദ്ദേഹത്തിന് സാധിക്കും. എം. സ്വരാജ് നിയമസഭയിൽ എത്തുന്നതിനോട് പിണറായിക്ക് വലിയ താത്പര്യമൊന്നുമില്ലെങ്കിലും ഇപ്പോൾ അദ്ദേഹം ലക്ഷ്യമിടുന്നത് അൻവറിനെ ഒതുക്കുക എന്നതാണ്. 
        അൻവര്‍ തോറ്റാൽ അതിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയഅസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടെന്ന് വരാം. തുടര്‍ന്ന് യു.ഡി.എഫിലും അൻവര്‍ എടുക്കാച്ചരക്കായി മാറും. തനിക്കെതിരെ അടിസ്ഥാനരഹിതആരോപണം ഉന്നയിച്ച എല്ലാവരും രാഷ്ട്രീയ വനവാസത്തിലേക്ക് പോകേണ്ടിവന്നു എന്നവാദമായിരിക്കും തുടര്‍ന്നങ്ങോട്ട് പിണറായി ഉന്നയിക്കുക. ഏതായാലും അവസാനഘട്ടത്തിൽ ഉരുത്തിരിഞ്ഞ പോസിറ്റീവ് എഡ്ജ് വോട്ടാക്കി മാറ്റി സ്വരാജിനെ ജയിപ്പിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ഇടതുമുന്നണി. അതിനായി ഏഴംഗമന്ത്രിസംഘം നിലമ്പൂരിൽ തമ്പടിച്ച് പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img